കുവൈത്ത് :അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊട്ടാരക്കര കിഴക്കേ തെരുവ് സ്വദേശിനി അനു ഏബൽ (34) നിര്യാതയായി.
ലുലു എക്സ്ചേഞ്ച് സെന്‍റർ കസ്റ്റമർ കെയർ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.ശനിയാഴ്ച വൈകിട്ട് ഫർവാനിയ ദജീജിലുള്ള ലുലു സെന്‍ററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ ഐ.സി.യുവിലായിരുന്നു.
ഭർത്താവ്: ഏബൽ രാജൻ, പിതാവ്: കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകൻ : ഹാരോൺ ഏബൽ. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).
No comments:
Post a Comment