ചവറ; ചവറ പോലീസ് സ്റ്റേഷൻ പരിസരത്ത് മാനസിക നില തെറ്റി അലഞ്ഞുതിരിഞ്ഞ കാണപ്പെട്ട വയോധികനെ അഗതി മന്ദിരത്തിൽ എത്തിച്ചു.
ചവറ,പറമ്പി മുക്കിൽ, ദിവസങ്ങളോളം മുഷിഞ്ഞ വേഷത്തിൽ കടയുടെ തിണ്ണയിൽ നിന്നാണ് ഊരും പേരും അറിയാത്ത ഒന്നും സംസാരിക്കാത്തതു മായ വയോധികനെയാണ് അഗതി മന്ദിരത്തിൽ എത്തിച്ചത്.
ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ്, ബാബു, മനാഫ് തുപ്പാശ്ശേരിൽ, ജോൺസൺ, ശാസ്താംകോട്ട അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥൻ മനോജ്, എന്നിവർ ചേർന്ന് കുളിപ്പിച്ച് ഇദ്ദേഹത്തെ ചവറ പോലീസിന്റെ സഹായത്തോടെ തേവലക്കര കാർമൽ ചാരിറ്റബിൾ ട്രസ്റ്റ് അഗതി മന്ദി ത്തിൽ എത്തിച്ചു.നാട്ടുകാരുടെ സഹായത്തോടെയാണ് വയോധികനെ കൊണ്ടുപോകാൻ വാഹനം സജ്ജമാക്കി തന്നത്. അഗതി മന്ദിരം ചെയർമാൻ ഫാദർ മനോജ് കോശി വൈദ്യൻ സന്നിഹിതനായിരുന്നു
No comments:
Post a Comment