കൊല്ലം : ചിതറയിൽ യുവതിയുടെ വീട്ടിൽ വടിവാളും നായയുമായി അതിക്രമിച്ചു കടന്ന പ്രതിയുടെ അഴിച്ചു വിട്ടിരുന്ന നായയെ ട്രെയ്നറുടെ സഹായത്തോടെ മാറ്റി.തുടർന്ന് പ്രതി സജീവൻ്റെ വീട്ടില്‍ പോലീസ് കടന്നു.
നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെയാണ് അഴിച്ചു വിട്ടിരുന്ന ഒരു നായയെ പൊലീസ് മാറ്റിയത്. ഫയര്‍ ഫോഴ്സ് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടില്‍നിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്. സമാനരീതിയില്‍ മുമ്പും ഇയാള്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
No comments:
Post a Comment