കിളിമാനൂർ : കെഎസ്ആർടിസി ബസ്സിനുള്ളിൽ യാത്രക്കാരിയുടെ പേഴ്സും ഇരുപത്തായിരത്തോളം രൂപയും മോഷണം ചെയ്തെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനി കാളി മകൾ കാമാക്ഷി (40) ആണ് പോലീസിന്റെ പിടിയിൽ ആയത്.
നിരവധി മോഷണ കേസുകളിലെ പ്രതിയായ കാമാക്ഷി പല സ്റ്റേഷനിലും സമാനമായ കേസുകളിലേക്ക് ആണ് പിടിയിലായിട്ടുള്ളത് കഴിഞ്ഞദിവസം ഉച്ചയോട് കൂടി കിളിമാനൂരിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു നിലമേൽ പകരുകോണത്ത് കിഴക്കുംകര വീട്ടിൽ കല്യാണി മകൾ സുഭദ്ര എന്നയാളുടെ ബാഗിൽ നിന്നും പേഴ്സും പണവും അപഹരിച്ചത്.
പ്രതിയായ കാമാക്ഷിയെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ് പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് സിവിൽ പോലീസ് ഓഫീസർ ശ്രീരാജ് രാജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു
No comments:
Post a Comment