Breaking

Thursday, 12 January 2023

ക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ ഒരാൾ ഓടി രക്ഷപെട്ടു.

 


മീയ്യണ്ണൂർ:  കൊട്ടറ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ നിന്നും ചൊവ്വാഴ്ച്ച പട്ടാപ്പകലാണ് 15 ഓട്ടുവിളിക്കുകൾ മോഷണം പോയത്. മണിക്കൂറുകൾക്കകം പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മീയ്യണ്ണൂർ ശാന്തിപുരം കല്ലുവിള വീട്ടിൽ ഇർഫാൻ എന്നറിയപെടുന്ന ഷെഫീക്ക് (32), കൊട്ടറ മുണ്ട പള്ളിയിൽ വീട്ടിൽ ജിജു (31) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.


 ഇവരുടെ കൂട്ടാളിയായ അരുൺ എന്നയാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച പകൽസമയത്തായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം കഴുകിത്തുടച്ച 15 ഓട്ടുവിളക്കുകൾ നട്ടപ്പന്തലിനുള്ളിലെ ഡെസ്കിൽ വച്ചിരിക്കുകയായിരുന്നു. വൈകുന്നേരം 5 മണിയോടെ കഴകം എത്തിയപ്പോൾ നിലവിളക്കുകൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ക്ഷേത്രം സെക്രട്ടറിയെ വിവരം അറിയിക്കുകയും പൂയപ്പള്ളി പോലീസിൽ പരാതിനൽകുകയും ചെയ്തു. 


കേസെടുത്ത പൂയപ്പള്ളി പോലീസ് അന്വേഷണം ഊർജിതമാക്കുകയും സമീപപ്രദേശത്തെ സി.സി.ടി. വിദ്യശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മീയ്യണ്ണൂർ ഓട്ടോസ്റ്റാന്റിലെ യാസിൽ എന്ന പേരിലുള്ള ഓട്ടോ റിക്ഷ ക്ഷേത്രപരിസരത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തി. തുടർന്ന് പോലീസിന്റെ അന്വേഷണം ഓട്ടോറിക്ഷയെ ചുറ്റിപ്പറ്റിയായി. രാത്രിയോടെ ഓയൂർ മീയ്യനഭാഗത്തായി ഓട്ടോറിയ ഉള്ളതായി മനസ്സിലാക്കിയ പോലീസ് സംഘം നടത്തിയ അതിവിദഗ്ധമായ നീക്കത്തിലൂടെയാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. 


പോലീസിന്റെ വലയിൽ അകപ്പെട്ട പ്രതികളിലൊരാളായ അരുൺ ഓടിരക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും മോഷണ വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി എസ് എച്ച് ഒ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ അഭിലാഷ്, ജയപ്രദീപ്, ബേബിമോഹൻ , എ എസ് ഐ മാരായ അനിൽകുമാർ , ചന്ദ്രകുമാർ,സി പി ഒ മാരായ അൻവർ , മധു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment