Breaking

Sunday, 22 January 2023

ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ പ്രസിഡന്റ് ശ്രീ എസ് സുകുമാരൻ സാർ (93) അന്തരിച്ചു


കടക്കൽ: വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സന്മാർഗ്ഗദായിനിയുടെ ബാലാവേദി പ്രവർത്തനത്തിലൂടെ അദ്ദേഹം ഗ്രന്ഥശാല രംഗത്തേക്ക് കടന്നു വരുന്നത്. അരനൂറ്റാണ്ട് കാലം ആധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. വിവിധ ഹൈ സ്കൂളുകളിൽ സാർ അധ്യാപകനായിരുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ട്യൂഷൻ സെന്റർ നടത്തിയിരുന്നു, പിന്നീട് തുടയന്നൂരിൽ രൂപീകരിച്ച വികാസ് ട്യൂഷൻ സെന്ററിന്റെ പ്രിൻസിപ്പാൾ ആയി. അങ്ങനെ വിവിധ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ മഹത് വ്യക്തിയാണ് സുകുമാരൻ സാർ. 


സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മലയാളം ഇംഗ്ളീഷ് ഹിന്ദി ഭാഷകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ത്രിഭാഷ പഠനകേന്ദ്രം എന്ന ആശയം ഗ്രന്ഥശാലയിൽ മുന്നോട്ട് വെയ്ക്കുകയും ദീർഘ കാലയളവിൽ ആ പഠനകേന്ദ്രത്തിനു നേതൃത്വം നൽകുകയും ചെയ്തു. മൈലോഡ് ഹൈ സ്കൂളിൽ നിന്നുമാണ് സുകുമാരൻ സാർ വിരമിക്കുന്നത്.


ആറ് പതിറ്റാണ്ട് കാലമാണ് അദ്ദേഹം ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചത്. അദ്ദേഹം ഇന്ന് വിടപറഞ്ഞു പോകുമ്പോൾ അദ്ദേഹത്തിന്റെ വേർപാട് ഗ്രന്ഥശാല പ്രസ്ഥാനത്തിനും, പ്രവർത്തകർക്കും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുൻപിൽ

No comments:

Post a Comment