മലപ്പുറം: തീവണ്ടി യാത്രക്കിടയില്‍ യുവതിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. വണ്ടൂര്‍ വെള്ളാമ്പുറം പിലാക്കാടന്‍ ഷിഹാബുദ്ധീന് (34) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ നടുവത്തുവെച്ച് വണ്ടൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ ബന്ധുവീട്ടിലേക്ക് വരുകയായിരുന്നു. രാത്രി 9.20 ന് തൊടികപ്പാലം സ്റ്റേഷന് കഴിഞ്ഞപ്പോള്‍ യുവതി ഇരിക്കുന്ന കമ്പാര്‍ട്ട്മെന്റില്‍ തനിച്ചാവുകയായിരുന്നു. അപ്പോഴാണ് പ്രതി അശ്ലീലചുവയോടെ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പികുകയും ചെയ്യതതെന്ന് പരാതിയിൽ പറയുന്നു.
സ്റ്റേഷനില്‍ ഇറങ്ങിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വണ്ടിയില്‍ വെച്ച് തന്നെ പ്രതിയുടെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തിയിരുന്നു. പിറ്റേ ദിവസം വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ വീഡിയോ സഹിതം പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടിയ പ്രതിയെ റെയില്‍ വേ പൊലീസിന് കൈമാറി. എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന് ദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
No comments:
Post a Comment