കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി മുനീർ (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് വഴിയരികിലെ തെങ്ങിൽനിന്ന് മുനീറിന്റെ തലയിൽ തേങ്ങ വീണത്. സൗദി അറേബ്യയിലെ ഹയാൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്.
മാതാവ്: ആമിന. മക്കൾ: ഫാത്തിമ ഫഹ്മിയ, ആയിഷ ജസ്വ (ഒമ്പതാം ക്ലാസ്, അത്തോളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ) സഹോദരൻ: പി.പി. നൗഷാദ്, പി.പി. നൗഷിദ.
No comments:
Post a Comment