Breaking

Thursday, 29 December 2022

ഇരിട്ടി പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു


ഇരിട്ടി : പടിയൂരിൽ  യുവാവ് കുത്തേറ്റ്  മരിച്ചു. ആര്യങ്കോട് കോളനിയിലെ വിഷ്ണു (26) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. വിഷ്ണുവിന്റെ മാതാവ് രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്തു പോകുമ്പോൾ ഈ സമയം  പുറത്തുനിന്നും എത്തിയ വിഷ്ണു വീട്ടിൽ കിടന്ന് പാട്ടുപാടുന്നുണ്ടായിരുന്നു എന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്.


 നാട്ടുകാരനായ പാപ്പച്ചൻ എന്ന ആൾ ഈ സമയത്ത് വീട്ടിൽ വന്നതായും ഇവർ സംശയിക്കുന്നു. അമ്മ വെള്ളമെടുത്തു വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിഷ്ണു അവശനിലയിൽ കിടക്കുന്നതുകണ്ട് നോക്കിയപ്പോൾ നെഞ്ചിൽ നിന്നും ചോര ഒലിക്കുന്നത്  കാണുകയായിരുന്നു. അർദ്ധബോധാവസ്ഥയിലായ വിഷ്ണുവിനെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു. വിഷ്ണുവിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. 


ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂർ ഗവ.  മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാപ്പച്ചനാണ് വിഷ്ണുവിനെ കുത്തിയതെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നടൻ തൊഴിലാളിയാണ് വിഷ്ണു.  പിതാവ് : സുകുമാരൻ, ഭാര്യ : അരുണിമ. സഹോദരൻ : ജിഷ്ണു.

No comments:

Post a Comment