Breaking

Thursday, 8 December 2022

ആയുർ ടൗണും പരിസരപ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിലേക്ക്


ആയുർ
: ആയുർ ടൗണും പരിസരപ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിലേക്ക്; കുറ്റകൃത്യങ്ങളും അപകടങ്ങളും അപ്പോളപ്പോൾ ചടയമംഗലം പോലീസ് സ്റ്റേഷനിൽ നേരിട്ട് ലഭിക്കത്തക്ക വിധത്തിലാണ് ക്യാമറയുടെ പ്രവർത്തനരീതി.


 20 ലക്ഷം രൂപ മുടക്കിയാണ് ഇത് സ്ഥാപിക്കുന്നത്. ആയൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിരന്തര ശ്രമഫലമായാണ് ഈ ക്യാമറകൾ സ്ഥാപിക്കുന്നത്. പുനലൂർ എംഎൽഎ പി എസ് സുപാലിന്റെ ഫണ്ട് ഉപയോഗിച്ച് കൊല്ലം റൂറൽ എസ് പി സുനിൽകുമാറിന്റെ അടിയന്തര ഇടപെടൽ മൂലം ടെൻഡർ നടപടികൾ പെട്ടെന്ന് പൂർത്തീകരിച്ച് അടുത്ത 15 ദിവസത്തിനുള്ളിൽ ഈ ക്യാമറകൾ ആയൂർ പട്ടണത്തിലും സമീപപ്രദേശങ്ങളിലും  സ്ഥാപിക്കും.


 ഈ ക്യാമറ നിരീക്ഷണത്തിലൂടെ കുറ്റകൃത്യങ്ങൾ, അപകടങ്ങൾ ഉണ്ടായാൽ ഉടൻ പരിഹാരമുണ്ടാക്കാൻ സാധിക്കും. 

 

No comments:

Post a Comment