Breaking

Friday, 16 December 2022

ഒർജിനൽ മാറ്റി മുക്ക് പണ്ടം ലോക്കറിലാക്കി മുങ്ങി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വനിതാ ജീവനക്കാർ അറസ്റ്റിലായി


പത്തനംതിട്ട: ഒര്‍ജിനല്‍ മാറ്റി മുക്ക് പണ്ടം ലോക്കറിലാക്കി മുങ്ങിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ അറസ്റ്റിലായി. കോളജ് ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന മണി മുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലാണ് സംഭവം. മാനേജർ ആയിരുന്ന കൊടുമാൺ എടത്തിട്ടയിൽ ദേവരാഗം വീട്ടിൽ എൽ. ശ്രീലത (50), സ്ഥാപനത്തിലെ ജോയിന്‍റ് കസ്റ്റോഡിയൻ ആയിരുന്ന ആതിര ആർ. നായർ [30] എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.



ഇരുവരും ചേർന്ന് ആതിര ആർ. നായരുട ഭർത്താവിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വർണം പണയം വച്ച് 21 ലക്ഷത്തിനു മുകളിൽ തുക എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ അറിയാതെ ലോക്കർ തുറന്ന് ഈ സ്വർണം തിരികെ എടുത്ത ശേഷം പകരം മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. സംഭവം നടത്തിയ ശേഷം ആതിര തനിക്ക് അസുഖം ആണന്നും ഓഫീസിൽ വരാൻ കഴിയില്ലന്നും പറഞ്ഞ് ഓഫിസിൽ നിന്നും മുങ്ങി. എന്നാൽ, രണ്ടാം പ്രതിയായ ഇവർ വിദേശത്തേക്ക് കടന്നു . തിരിച്ച് നാട്ടിലെത്തിയെ ആതിരയെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു.



രണ്ടാം പ്രതിയായ ആതിര ആർ. നായർക്ക് പിന്നാലെ ഒന്നാം പ്രതിയായ എൽ. ശ്രീലതയേയും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്യുകയായിരുന്നു. കമ്പനി മാനേജ്മെന്‍റ് മുക്ക് പണ്ട തട്ടിപ്പിന് 2022 ആഗസ്റ്റ് 24 ന് പത്തനംതിട്ട ഡി.വൈ.എസ്.പിയ്ക്ക് പരാതി നൽകിയിരുന്നു. സെപ്തംബർ 13 ന് എഫ്.ഐ.ആർ.തയ്യാറാക്കി അന്വേഷണം നടത്തിവന്ന കേസിലാണ് അറസ്റ്റ്. പണയം വച്ച സ്വർണത്തിനു പകരം ലോക്കറിൽ മുക്കുപണ്ടം വച്ച് ബാങ്കിന്‍റെ വിശ്വസ്ഥതയും വെട്ടിപ്പും നടത്തിയതിനെ തുടർന്നാണ് ജീവനക്കാരികൾക്ക് എതിരെ പരാതി നൽകിയതെന്ന് മണി മുറ്റത്ത് നിധി ലിമിറ്റഡ് ജനറൽ മാനേജർ കെ.ബി. ബൈജു, ഹെഡ് ആഡിറ്റർ മനോജ് കുമാർ എന്നിവർ പറഞ്ഞു.

No comments:

Post a Comment