പാലക്കാട് :വീടുകളിൽ ന ഗ്നനായി എത്തി മോഷണം നടത്തുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ .ചെമ്പിലോട് മോഹനനാണ് പിടിയിലായിരിക്കുന്നത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ .പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തി വരികയായിരുന്നു ഇയാൾ.
മോഷണങ്ങൾ പെരുകിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയായിരുന്നു .പാലക്കാട് നോർത്ത് സൗത്ത് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഹനനെ പിടികൂടിയത് .എല്ലാം മോഷണവും നടത്തുമ്പോൾ ഇയാൾ സ്ത്രീകളുടെ വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോകുന്നത് പതിവായിരുന്നു .
മണിപുള്ളി, കാവ് ചന്ദ്രനഗർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മോഷ്ടിക്കാൻ കയറിയ പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് പോലീസിന് ലഭിച്ചു .ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആകുന്നത്. അടുത്ത മോഷണം പ്ലാൻ ചെയ്യുന്നതിൻറെ തയ്യാറെടുപ്പിലായിരുന്നു ഇയാൾ . നേരത്തെ നിരവധി മോഷണ കേസുകളിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.മോഷ്ടിക്കാൻ കയറുന്ന വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഇയാൾ എടുത്തുകൊണ്ടു പോകാറുണ്ട്.
നഗ്നനായി ശരീരത്തിൽ എണ്ണ തേച്ച് ആണ് ഇയാൾ ഓരോ വീടുകളിലും കയറി മോഷ്ടിക്കാറുള്ളത് .പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ സുജിത് കുമാർ, എസ് ഐ മാരായ കെ സുനിൽ, കെ വേണുഗോപാൽ,എ എസ് ഐ മാരായ കെ സുനിൽകുമാർ .കെ താരിഖ് ,നൗഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.55 കാരനായ ചെമ്പിലോട് മോഹനൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി പാലക്കാട് നഗരത്തിൽ രാത്രി മോഷണം നടത്തിവരികയായിരുന്നു .
No comments:
Post a Comment