Breaking

Wednesday, 28 December 2022

ട്രെയിന്‍ തട്ടിയ വൃദ്ധയായ അമ്മയെ മൂന്നൂറ് മീറ്ററോളം ദൂരം തോളിലെടുത്ത് പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ച് പോലീസുകാരൻ


പാറശ്ശാല : റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ വേഗം ആശുപത്രിയിൽ എത്തിക്കാൻ ഇത്തരത്തിലൊരു നീക്കം നടത്തിയത്. 



പരശുവയ്ക്കല്‍ റെയില്‍വേ ട്രാക്കില്‍ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടില്‍ കുഞ്ഞി (80) എന്ന വയോധിക ട്രെയിന്‍ തട്ടി അപകടത്തില്‍പ്പെടുന്നത്. ലോക്കോ പൈലറ്റ് ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍  വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവര്‍ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോള്‍ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടന്‍ സ്ഥലത്തെത്തി. ഇരുവരുടെയും പരിശോധനയില്‍ അബോധ അവസ്ഥയിലായിരുന്ന വയോധികയ്ക്ക് പള്‍സ് ഉണ്ടെന്ന് മനസിലായി.



 ആംബുലൻസ് എത്താൻ വൈകിയതോടെ  വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തു നിന്നും വൈശാഖ്  വയോധികയെ തോളില്‍ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡില്‍ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിന്‍വാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പില്‍ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനസ്സാന്നിധ്യത്തോടെ സാഹചര്യത്തിനനുസൃതമായ നീക്കത്തിലൂടെ ഒരു ജീവൻ രക്ഷിക്കാനുള്ള വൈശാഖിന്റെ ശ്രമം പാഴായി എങ്കിൽക്കൂടിയും  അദ്ദേഹത്തിന്റെ ഇടപെടൽ സ്തുത്യർഹമാണ്.. നിസ്വാർഥ കർമ്മത്തിലൂടെ പോലീസ് സേനയുടെ യശസ്സുയർത്തിയ വൈശാഖിന്റെ പ്രവൃത്തിക്ക് നന്മയുടെ സല്യൂട്ട്...

#keralapolice 

#kindness #Salute

Vaisakh Nair

No comments:

Post a Comment