Breaking

Thursday, 22 December 2022

കൊച്ചിയില്‍ മകളെ ബേക്കറിയുടമ കടന്നുപിടിച്ചു; പിതാവ് ബേക്കറി കത്തിച്ചു


കൊച്ചി: കടയിൽ എത്തിയ 13കാരിയെ ബേക്കറി ഉടമയായ 57 വയസുകാരൻ കയറിപ്പിടിച്ചു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂർ സ്വദേശി ബാബുരാജ്(57), പെൺകുട്ടിയുടെ പിതാവായ ചേരാനെല്ലൂർ സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


ചൊവ്വാഴ്ച ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചു. പിന്നാലെ രാത്രി പെൺകുട്ടിയുടെ പിതാവ് പെട്രോളിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.

No comments:

Post a Comment