Breaking

Wednesday, 21 December 2022

അഞ്ചലിൽ യുവ ഡോക്ടർ മരിച്ച നിലയിൽ


അഞ്ചൽ :അഞ്ചലിൽ ഇ.എൻ.ടി ക്ലിനിക്ക് നടത്തുന്ന  ഡോ.അരവിന്ദ് ദീക്ഷിതിൻ്റെ മകൾ ഡോ.അർപിത അരവിന്ദിനെ (സോനു -30 ) വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.


എം.ബി.ബി.എസിന് ശേഷം കർണ്ണാടകയിൽ ബിരുദാനന്തര ബിരുദത്തിന് (എം.എസ്)  അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലേക്കു മാറ്റി.


 ഏക മകളുടെ മരണത്തെ തുടർന്നുള്ള ആഘാതത്തിൽ ഡോ. അരവിന്ദ് ദീക്ഷിതിനെയും   ഭാര്യ റാണിമ അരവിന്ദിനെയും  സെൻ്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.സംസ്കാരം നാളെ  നടക്കും.

No comments:

Post a Comment