Breaking

Friday, 16 December 2022

പ്രകൃതി വിരുദ്ധ പീഡനം വർക്കലയിൽ പോലീസുകാരന് എതിരെ കേസ്


വർക്കല: വർക്കല യിൽ പോക്സോ കേസ്പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വർക്കല അയിരൂർ മുൻ സി.ഐ ജയസനിലിനെതിരേയാണ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളിൽവെച്ച്പ്രകൃതി വിരുദ്ധ പീഡനത്തിന്ഇരയാക്കിയെന്നാണ് പരാതി. മറ്റൊരു കേസിൽ ഇപ്പോൾ സസ്പെൻഷനിലാണ് ഈ ഉദ്യോഗസ്ഥൻ.


കഴിഞ്ഞ ദിവസം പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിലാണ് പോലീസുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിന്ഇരയാക്കിയെന്ന കാര്യം യുവാവ് വെളിപ്പെടുത്തിയത്. ജാമ്യം ലഭിച്ചതിന്പിന്നാലെ പ്രതി അയിരൂർ സ്റ്റേഷനിലെത്തി പരാതിയും നൽകി. ഇതേതുടർന്നാണ് സ്റ്റേഷനിലെ തന്നെ മുൻ എസ്.എച്ച്.ഒ ജയസനിലിനെതിരേ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.


പീഡനത്തിന് ശേഷം  കേസ്ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയതായും യുവാവ് പറയുന്നു.നേരത്തെ മറ്റൊരു പോക്സോകേസിലെ പ്രതിയിൽ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായുംപരാതിയുണ്ട്. മുൻപും സമാന രീതിയിൽ കൈകൂലി ആവശ്യപെട്ടതായുള്ള പരാതികളും നിലനിൽക്കുന്നുണ്ട്.

No comments:

Post a Comment