തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷിന്‍റെ ഫോണില്‍ 30ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളുമെന്ന് പൊലീസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്.
മുപ്പതോളം സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. വിവാഹിതരും അല്ലാത്തവരുമായ യുവതികളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു.നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിക്കുകയാണ് ഇയാളുടെ രീതി.
പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. ജിനേഷിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നുണ്ട്. ഇയാളുടെ അയല്‍വാസിയായ സ്ത്രീയും ആരോപണമുന്നയിച്ചു. ആറുവര്‍ഷം മുമ്പ് തന്‍റെ ഫോണ്‍ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ ജിനേഷ് പങ്കുവെച്ചെന്ന് യുവതി ആരോപിച്ചു. അന്ന് വീട്ടുകാരടക്കം വന്ന് മാപ്പുപറഞ്ഞതോടെയാണ് കേസ് കൊടുക്കാതിരുന്നതെന്നും യുവതി പറഞ്ഞു.
No comments:
Post a Comment