Breaking

Saturday, 12 November 2022

കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘടനം ചെയ്തു


കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. അച്ചൻകോവിൽ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെയും വനിതാ സെല്ലിന്റെയും  പുതിയ കെട്ടിടങ്ങളുടെ  നിർമാണോദ്ഘാടനവും ബഹു. കേരളാ മുഖ്യമന്ത്രി  ഓൺലൈൻ ആയി  നിര്‍വ്വഹിച്ചു. 


ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി ശ്രീ  കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ബഹു. കേരളാ സംസ്ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.പി ശ്രീ  കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ മാരായ  ശ്രീ പി.സി. വിഷ്ണുനാഥ്,  കോവൂര്‍ കുഞ്ഞുമോന്‍, മുൻ കൊട്ടാരക്കര എം.എൽ.എ ശ്രീമതി ഐഷാ പോറ്റി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ , കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി  അനിത ഗോപകുമാര്‍  എന്നിവർ ആശംസകൾ അറിയിച്ചു. 


എഡിജിപിമാരായ ശ്രീ കെ. പത്മകുമാര്‍ ഐ.പി.എസ്, ശ്രീ എം.ആര്‍. അജിത്ത് കുമാര്‍ ഐ.പി.എസ്, ഐ.ജി ശ്രീ പി. പ്രകാശ് ഐ.പി.എസ്, ഡിഐജി ശ്രീമതി  ആര്‍. നിശാന്തിനി ഐ.പി.എസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് കൃതജ്ഞത പറഞ്ഞു.

No comments:

Post a Comment