Breaking

Thursday, 24 November 2022

ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാണ് തിരുവനന്തപുരത്തെ ഹയാത്ത് റീജന്‍സിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : ലുലു ഗ്രൂപ്പും ഹയാത്തും ചേര്‍ന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജന്‍സി ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരഹൃദയത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജന്‍സി മാറി.


നാടിന്‍റെ നിക്ഷേപ സൗഹൃദ രീതികള്‍ക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്‍റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:

Post a Comment