കൊട്ടാരക്കര: പുലമൺ ട്രാഫിക് ഐലൻഡിൽ കാറും ആംബുലൻസും ഇടിച്ചു ഉണ്ടായ അപകടത്തിൽ അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു. വിളക്കുടി ജാഫർ മൻസിലിൽ ഹാജി ഉസ്മാൻ റാവുത്ത (81) റാണ് മരിച്ചത്.
ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന മകൾ ജാമിദ (46) യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മരുമകൾ ബീമ (35) യെകൊല്ലം മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.ആംബുലൻസ് ഡ്രെെവർക്കും കാറിൽ സഞ്ചരിച്ചവർക്കും പരിക്കില്ല. അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കൊല്ലത്തുള്ള ആശുപത്രിയിലേക്കും മാറ്റി.
No comments:
Post a Comment