പത്തനംതിട്ട: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസില്‍ മൂന്നുപേര്‍ കോയിപ്രം പോലീസിന്റെ പിടിയിലായി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ പുളിമൂട്ടിൽ പി.ആർ.ഡി മിനി നിധി ലിമിറ്റഡ് ഉടമ ശ്രീരാമസദനത്തിൽ ഡി അനിൽകുമാർ(59), ഭാര്യ ദീപ(52), മകൻ അനന്തു വിഷ്ണു(28) എന്നിവരെയാണ് എറണാകുളം ഫ്ലാറ്റിൽ നിന്നും ശനിയാഴ്ച പുലർച്ച പിടികൂടിയത്. മറ്റൊരു മകൻ അനന്ദു കൃഷ്ണയും പ്രതിയാണ്. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ടന്റെ നൽകിയ പരാതി പ്രകാരം എടുത്ത കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
2017 നവംബർ 15 മുതൽ ഈ വർഷം ജൂൺ 29 വരെയുള്ള സ്ഥാപനത്തിന്റെ കുറിയന്നൂർ ഉള്ള ശാഖയിൽ പലപ്രാവശ്യമായി 5,40000 രൂപ നിക്ഷേപിച്ചു. കാലാവധി പൂർത്തിയായിട്ടും പണമോ പലിശയും തിരികെ ലഭിച്ചില്ല എന്നാണ് പരാതി. ഒന്നാംപ്രതി സ്ഥാപനത്തിന്റെ എം ഡിയും രണ്ടാംപ്രതി മാനേജരും മൂന്നാം പ്രതി ബോർഡ് മെമ്പറുമാണ്. ഈ മാസം മൂന്നിനാണ് പരാതി നൽകിയത് നിക്ഷേപ തുക സംബന്ധിച്ച് ബാങ്ക് അക്കൗണ്ടുകളെ പറ്റിയും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തി. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു.
No comments:
Post a Comment