അഞ്ചൽ: കഞ്ചാവ് കച്ചവടം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി വായിൽവട്ടയുടെ ഇല തിരുകി റബ്ബറിൽ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അഞ്ചൽ പോലീസ് പിടികൂടി.
അഞ്ചൽ കരുകോൺ കുട്ടിനാട് പ്ലാവിള പുത്തൻവീട്ടിൽ 37 വയസ്സുള്ള ആഷിഷാണ് അതിക്രൂരമായി മർദ്ദനത്തിനിരയായത്.സംഭവത്തിൽ കരുകോൺ കുട്ടിനാട് സ്വദേശികളായിട്ടുള്ള, മോഹനൻ, നിഷാന്ത്,ദിനേശ്, ഗോപകുമാർ എന്നിവരാണ് പോലീസ് പിടിയിലായത്.
ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെ വീടിനുതാഴെ വച്ചിരുന്ന വാഹനംനോക്കുന്നതിനുവേണ്ടി പുറത്തിറങ്ങിയ ആഷിഷിനെ 6അംഗ സംഘം ആഷിഷിന്റെ വാ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വായിൽ വട്ടേല തിരുകി റബ്ബർ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചു.
മർദ്ദനത്തിനിടയിൽ ആഷിഷിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴത്തേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.തുടർന്ന് ആഷിഷിനെ നാട്ടുകാർ അഞ്ചലിലെ സർക്കാർആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക്ആശുപത്രിയിലും പ്രവേശിപ്പിച്ചു..
ആഷിഷിന്റെ മുതുകത്തും, കാലിലും കൈകളിലും അടിച്ചു പൊട്ടിയ പാടുകളുണ്ട്..ആഷിഷിന്റെ കുടുംബത്തിൻറെ പരാതിയിൽ കേസെടുത്ത അഞ്ചൽ SHO ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളിൽ നാലുപേരെകുട്ടിനാട് നിന്നും പിടികൂടി.രണ്ടുപേർ ഒളിവിലാണ്.
തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള ജാമ്യമില്ലവകുപ്പുകൾ പ്രകാരംപ്രതികൾക്കെതിരെ കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
No comments:
Post a Comment