കിളിമാനൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. ആക്രമണത്തിനിരയായ പ്രഭാകരക്കുറുപ്പ് (67), ഭാര്യ വിമലാദേവി (64) എന്നിവർ മരിച്ചു.
പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമലാദേവി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.ഇവരെ ആക്രമിച്ച പഴയ അയൽവാസി കൂടിയായ കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരനും പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
No comments:
Post a Comment