Breaking

Saturday, 1 October 2022

ചിറയിൻകീഴിൽ യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി വനിത കണ്ടക്ടർ


ആറ്റിങ്ങൽ: യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി വനിത കണ്ടക്ടർ. യാത്രക്കാര്‍ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി.  ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. 


കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.  വൃദ്ധരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു.ഇതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.

No comments:

Post a Comment