ചടയമംഗലത്ത് യുവതിയെ ഭർതൃഗൃ ഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .
ചടയമംഗലം : ചടയമംഗലത്ത് വീണ്ടും വിവാഹം കഴിഞ്ഞു ഒരുവർഷമായി യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള 24 വയസ്സാണ് ചടയമംഗലത്ത് അക്കോണത് ഉള്ള ഭർത്താവിന്റെ വീട്ടിൽ ഇന്ന് തൂങ്ങിമരിച്ചത്.
നാടിനെ ഞെട്ടിച്ച ഈ ആഴ്ചയിലെ രണ്ടാമത്തെ ആത്മഹത്യ.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു നാട്ടുകാരും അയൽവാസികളും.
അക്കോണം സ്വദേശിയായ ഹരി എസ് കൃഷ്ണൻ (കിഷോർ )ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ ലക്ഷ്മി തൂങ്ങിനിൽക്കുന്ന ആണ് കാണപ്പെട്ടത്. തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി.
No comments:
Post a Comment