Breaking

Monday, 12 September 2022

തിരുവനന്തപുരം കാട്ടായിക്കോണത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ തല അടിച്ചുപൊട്ടിച്ചു


തിരുവനന്തപുരം: പോത്തൻകോട് ബൈക്കുമായി ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് സി.പി.എം പ്രാദേശിക നേതാവിന് ക്രൂരമർദ്ദനം. സി.പി.എം കാട്ടായിക്കോണം (എ)​ ബ്രാഞ്ച് സെക്രട്ടറി നെയ്‌ത്താല വീട്ടിൽ ഷാജിയെ ബിയർ കുപ്പി കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഇന്നലെ രാത്രി 9.30ന് കാട്ടായിക്കോണം ഒരുവാമൂലയിൽ വച്ചായിരുന്നു സംഭവം. കാട്ടായിക്കോണത്ത് നിന്ന് പോത്തൻകോട്ടേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷാജി. അതേദിശയിലേക്ക് അമിതവേഗത്തിലെത്തിയ കാർ കണ്ട് ഷാജി ബൈക്ക് നിറുത്തുകയും സാവധാനം പോകാൻ ഇവരോട് പറയുകയും ചെയ്തു. തുടർന്ന് മുന്നോട്ടുപോയ ഷാജിയെ 200 മീറ്ററിന് അപ്പുറത്തുവച്ച് കാർ കൊണ്ട് തടഞ്ഞശേഷം വാഹനത്തിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു.


കാറിലുണ്ടായിരുന്ന ബിയർ കുപ്പിയെടുത്ത് ഷാജിയുടെ തലയിലും മുഖത്തും അടിച്ചശേഷം സംഘം കാറിൽകയറി രക്ഷപ്പെടുകയായിരുന്നു. ചോര വാർന്ന് റോഡിൽ വീണ ഷാജിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോത്തൻകോട് പൂലന്തറ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പോത്തൻകോട് പൊലീസ് അന്വേഷണമാരംഭിച്ചു

No comments:

Post a Comment