ആയൂർ: ആയൂർ അഞ്ചൽ റോഡിൽ വാഹനാപകടം.അഞ്ചൽ നിന്നും ആയൂരിലേക്ക് വന്ന കാറാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തേക്ക് വീണത്.
അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയുന്നത്.ആയുർ അഞ്ചൽ റോഡിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡ് പണി നടക്കുകയാണ്.പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായി കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത തരത്തിലായി.
എന്നാൽ പണി പുരോഗമിക്കുന്നില്ല എന്ന പരാതി നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഉണ്ട് .വാഹനങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.അധികൃതർ അടിയന്തരമായി ഈ വിഷയങ്ങളിൽ ഇടപെട്ട് റോഡ് പണി പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്. ഈ ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്.
No comments:
Post a Comment