ചടയമംഗലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം കെ.എസ്.ഇ.ബി അസിസ്റ്റന്റ് ഇഞ്ചിനീയറെ ഉപരോധിച്ചു.
അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്. വൈദ്യുത മുടക്കം പതിവാകുന്നതോടുകൂടി ഓണക്കച്ചവടം ലക്ഷ്യമിട്ടുള്ള എല്ലാ ബിസിനസുകളും അവതാളത്തിൽ ആകുന്ന സ്ഥിതിവിശേഷമാണ്. വാണിജ്യ വ്യാപാരസ്ഥാപനങ്ങൾക്കും ജനങ്ങൾക്കും കനത്ത പ്രതിസന്ധിയാണ് അപ്രഖ്യാപിതമായി ഉണ്ടാകുന്ന ഈ പവർകട്ട് ഉണ്ടാക്കുന്നത്.
ഇതിനെതിരെയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലം എ.ഇ ഓഫീസ് ഉപരോധിച്ചത്.തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ ഓണക്കാലം കഴിയുന്നതുവരെ ടച്ച് വെട്ടും, മറ്റ് അറ്റകുറ്റപ്പണികളും താൽക്കാലികമായി നിർത്തി വയ്ച്ച് വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കുവാൻ തീരുമാനമായതായി നേതാക്കൾ അറിയിച്ചു. ഉപരോധ സമരത്തിന് കോൺഗ്രസ് നേതാക്കളായ വി.ഒ സാജൻ, ബിജുകുമാർ, എ.ആർ റിയാസ്, വടക്കതിൽ നാസർ, പുളിമൂട്ടിൽ രാജൻ, രാജേഷ്, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment