Breaking

Sunday, 25 September 2022

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍




കൊല്ലം: ചടയമംഗലത്ത് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ള(24) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


യുവതി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിൻ്റെ മൊഴി നൽകിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈത്തില്‍നിന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെന്നാണ് കിഷോറിൻ്റെ മൊഴി.


എന്നാലിതില്‍ ദുരൂഹതയുണ്ടെന്നാണ് ലക്ഷ്മിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് എത്തിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നു. കിരണിൻ്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്.

No comments:

Post a Comment