Breaking

Thursday, 15 September 2022

ചടയമംഗലത്ത് യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ: ഗാര്‍ഹിക പീഡനം മൂലമുള്ള മരണമെന്ന് കുടുംബം


കൊല്ലം  :ചടയമംഗലത്ത് അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടിവ തുടയന്നൂർ സ്വദേശി ഐശ്വര്യയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 


ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment