തൃശൂർ: ദേശീയ പാതയിൽ ട്രയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടു പൊട്ടി വീണ് കാൽ നടയാത്രികർക്ക് ദാരുണ അന്ത്യം.അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്.ഇന്ന് (വെള്ളി) രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ് സംഭവം.
അകലാട് സ്കൂളിന് സമീപമെത്തിയപ്പോൾ ട്രെയ്ലർ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകടമുണ്ടായ ഉടൻ തന്നെ ലോറിയുടെ ഡ്രൈവർ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
No comments:
Post a Comment