Breaking

Wednesday, 31 August 2022

ഷവർമ തയാറാക്കാൻ ഇനി ലൈസൻസ് വേണം; മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ


ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. 


എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണമെന്നുള്ളതു പോലെ ഷവർമയുടെ കാര്യത്തിലും ലൈസൻസ്‌ വേണം .ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

 

അതുപോലെ നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം.

No comments:

Post a Comment