Breaking

Monday, 29 August 2022

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ


കിളിമാനൂർ :  വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ക്രൂരമായി മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കിളിമാനൂർ, തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 23 ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിയ്ക്കാൻ ശ്രമിക്കവേ കുതറി മാറി രക്ഷപ്പെട്ട വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

 

മർദനത്തിൽ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. യുവാവ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.

No comments:

Post a Comment