ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ യൂ ട്യൂബർ ദമ്പതികൾ ഉൾപ്പെടെ ആറംഗ സംഘം പാലക്കാട് പൊലീസിൻ്റെ പിടിയാലായി. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്.
ഫിനിക്സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നകൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്,ഇരിങ്ങാലക്കുട സ്ദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ശരത് ആണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു
No comments:
Post a Comment