Breaking

Saturday, 27 August 2022

വർക്കലയിൽ 17കാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


വർക്കല: വർക്കലയിൽ 17 വയസ്സുള്ള പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെട്ടൂർ വെന്നിക്കോട്  കോട്ടുവിള വീട്ടിൽ അനീഷ് എന്നു വിളിക്കുന്ന അരുൺകുമാർ (28) ആണ് അറസ്റ്റിലായത്. 17 വയസ്സുളള വർക്കല സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു .കഴിഞ്ഞ 25 -ാം തീയതി പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് പ്രതി വർക്കല പോലീസിന്റെ പിടിയിലായത്.


ജില്ലാ പോലീസ് മേധാവി ശിൽപ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി .പി. നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്എച്ച്ഒ സനോജ്.എസ് സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി. ആർ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, എസ്. സി. പി. ഒ മാരായ സുരജ, ഹേമ, ഷിജു, സി. പി. ഒമാരായ പ്രശാന്തകുമാരൻ, ഷജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment