Breaking

Saturday, 9 July 2022

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിൽ മോഷണം. നാലു വഞ്ചികളുടെ പൂട്ട് പൊളിച്ചാണ് മോഷണം


അഞ്ചൽ : കോട്ടുക്കൽ ഗുഹാക്ഷേത്രത്തിൽ മോഷണം. നാലു വഞ്ചികളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ദുരൂഹതയുണ്ടെന്നാണ് ആരോപണം. ശ്രീകോവിൽ തുറക്കാൻ താക്കോൽ എവിടെ നിന്ന് ലഭിച്ചു എന്നതാണ് ദുരൂഹത സംശയിക്കാൻ കാരണം. മറ്റൊരു താക്കോൽ തയാറാക്കി ശ്രീകോവിൽ തുറന്ന് വഞ്ചികൾ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്.  രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരി ശ്രീകോവിൽ തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്....


കടയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

No comments:

Post a Comment