Breaking

Tuesday, 12 July 2022

മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരി ഗുളിക വാങ്ങി വില്പന; യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, പേരൂർക്കട ജില്ലാ മോഡൽ ഹോസ്പിറ്റൽ, ശാസ്തമംഗലം ശ്രീരാമകൃഷ്ണ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന്   ഒ പി ടിക്കറ്റുകൾ തരപ്പെടുത്തി ഡോക്ടറുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് വ്യാജക്കുറിപ്പടി തയ്യാറാക്കി തിരുവനന്തപുരം ജില്ലയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഹരിമരുന്ന് ഗുളികകൾ വാങ്ങി വില്പന നടത്തിവന്ന പുളിയറക്കോണം സ്വദേശി ചാപ്ളിൻ എന്നു വിളിക്കുന്ന സഞ്ജീവിനെ   മയക്ക്മരുന്ന് ഗുളികകൾ (24 g), മൊബൈൽ ഫോൺ , വ്യാജ   ഒ പി ടിക്കറ്റുകൾ, ഡോക്ടറുടെ വ്യാജ സീലും പാഡും, 200/- രൂപ എന്നിവയുമായി പിടികൂടി കേസെടുത്തു.


അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.എസ്.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വിനോദ്, കെ ആർ രജിത്ത്, സാധുൻ പ്രഭാദാസ്, ഷിന്റോ എബ്രഹാം, ജിഷ്ണു എസ് പി, ശ്രീജിത്ത് എം, ഹരിത്ത്, മണികണ്ഠൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.അനിത, ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment