തിരുവനന്തപുരം: ഭരണഘടനയെ രൂക്ഷമായി വിമർശിച്ചും സത്യപ്രതിജ്ഞ ലംഘനം നടത്തിയും വിവാദത്തിലായ സാംസ്‌കാരിക ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെച്ചു. കോടതി ഇടപെടുന്നത് വരെ രാജി വേണ്ടെന്ന നിലപാടിലേക്ക് രാവിലെ സിപിഎം സംസ്ഥാന നേതൃത്വം എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വവും ഘടകകക്ഷികളും നിലപാട് കടുപ്പിച്ചതോടെ രാജിവെയ്ക്കാൻ പാർട്ടി നിർദ്ദേശം നല്‍കുകയായിരുന്നു.
സജി ചെറിയാനെ വിളിച്ചുവരുത്തിയാണ് ഇന്ന് രാവിലെ സിപിഎം അവയ്‌ലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. വിവാദ പ്രസംഗത്തില്‍ മന്ത്രി യോഗത്തില്‍ വിശദീകരണം നല്‍കി. പ്രസംഗം നാക്ക് പിഴയാണെന്ന നിലപാട് മന്ത്രി യോഗത്തില്‍ ആവർത്തിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമർശിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാൻ വിശദീകരണം നല്‍കി.
എന്നാല്‍ മന്ത്രിയുടെ വാക്കുകളില്‍ മിതത്വവും ജാഗ്രതയും വേണമായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു. മന്ത്രിയുടെ പ്രസംഗം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അതേസമയം യോഗത്തിന് ശേഷം പുറത്തുവന്ന മന്ത്രി സജി ചെറിയാനോട് രാജിക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘എന്തിന് രാജിയെന്നാണ്’ മന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്
No comments:
Post a Comment