പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആഷിക്ക് ഇന്ന് രാവിലെയാണ് വീടിനു സമീപത്തെ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്. അവിടെനിന്നും നൽകിയ മരുന്ന് കഴിച്ചതോടെ വയറിളക്കവും ചർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിക്കുകയും ആഷിക്കിന് ചികിത്സ നൽകുകയുമായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരിശോധനയിൽ ആഷിക്ക് മരുന്നായി കുടിച്ചത് ലോഷനാണെന്ന് കണ്ടെത്തി.എന്നാൽ കുളക്കട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകിയിട്ടില്ലന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
No comments:
Post a Comment