തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ആറുദിവസം കഴിഞ്ഞിട്ടും അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
No comments:
Post a Comment