കുമ്മിൾ:രാവിലെ 8.30 മുതൽ 10.00 മണി വരെ ടിപ്പറുകൾ സർവീസ് നടത്തരുത് എന്നുള്ള കളക്ടറുടെ ഉത്തരവിന് പുല്ലു വിലകൽപ്പിച്ച് ടിപ്പറുകളുടെ സഞ്ചാരം.
ഈ അടുത്തായി നിരവധി അപകടങ്ങൾ നടന്നിട്ടും പോലീസിന്റെ ഇടപെടലും കാര്യമായി നടക്കുന്നില്ല. പോലീസ് കർശനമായി ഈ സമയത്ത് സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കുകയും ഈ സമയത്ത് ചെക്കിങ് നടത്തുകയും ചെയ്താൽ അവസാനിപ്പിക്കാവുന്ന കാര്യമാണിത്.
ഈ അടുത്ത് ചിങ്ങേലി ആൽഫ ട്യൂഷനിൽ നിന്നും റോഡ് ക്രോസ്സ് ചെയ്ത ഒരു കുട്ടിയെ ടോറസ്ഇടിച്ചിട്ട സംഭവം നടന്നിട്ട് അധികം ആയില്ല.പാങ്ങലുകാടിനും തുളസിമുക്കിനും ഇടയിൽ 3 അങ്കണവാടികളും ഒരു ശിശു മന്ദിരവും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പഠിക്കുന്ന മുന്നുവയസിനു 5 വയസിനും ഇടയിൽ പ്രായമുള്ള നിരവധി പിഞ്ചുകുഞ്ഞുങ്ങൾ പോകുന്ന ഏറ്റവും പ്രധാന സമയമയ രാവിലെ 09.30 മുതൽ 10.00 മണി വരെയുള്ള സമയത്താണ് അധികാരികളുടെ കണ്ണുവെട്ടിച്ച് കൂടുതലായും ഈ ഓട്ടം നടത്തുന്നത്. ഇത്തരത്തിൽ ഓട്ടം നടത്താൻ കാരണമാകുന്നത്. മാത്രവുമല്ല ഇത് ചോദിക്കുന്നതിനോ തടയുന്നതിനോ ആരെങ്കിലും തയ്യാറായി റോഡിലേക്ക് ഇറങ്ങുമ്പോഴേക്കും അമിത വേഗതയിൽ പോകുന്ന ഈ വാഹനത്തെ കണ്ട് കിട്ടുന്നതിനോ തടഞ്ഞ് നിർത്തുന്നതിനോ സാധിക്കാതെ വരുന്നു.
വൈകുന്നേരം 03.30 മുതൽ 04.30 വരെയുള്ള സമയത്തും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്.പാങ്ങലുകാട് -തുളസിമുക്ക് റോഡിൽ പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, കുട്ടികൾക്കു ഭയം ഇല്ലാത്ത റോഡിൽ ഇറങ്ങി സ്കൂളിൽ പോകാനുള്ള സാഹചര്യം ഒരുക്കേണ്ടത് ബന്ധപ്പെട്ടവരും പോലീസും ആണ്.
അനിയന്ത്രിതമായ ടോറിസ് വാഹനങ്ങളുടെ മത്സര ഓട്ടത്തിൽ ബന്ധപ്പെട്ടവർ നിയന്ത്രണം കൊണ്ട് വരാത്ത സാഹചര്യത്തിൽ പൊതുജനം റോഡിൽ ഇറങ്ങേണ്ട സാഹചര്യം ആണ് നിലവിൽഉള്ളത്.
No comments:
Post a Comment