Breaking

Sunday, 17 July 2022

കിളിമാനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു


കിളിമാനൂർ :കിളിമാനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു.കിളിമാനൂർ ചൂട്ടയിൽ കാവ് വിളാകത്ത് വീട്ടിൽ രതീഷ് ശുഭ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (11) ആണ് മരിച്ചത്. 


ഒരാഴ്ചയായി പനി ബാധിച്ച് കേശവപുരം ആശുപത്രിയിലും വലിയകുന്ന് ആശുപത്രിയിലും ചികിത്സയിലായിരുന്നെങ്കിലും പനി മൂർച്ഛിച്ചതിനെ തുടർന്ന് നാല് ദിവസം മുൻപ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. കിളിമാനൂർ ഗവ എച്ച്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

No comments:

Post a Comment