Breaking

Tuesday, 5 July 2022

കേരള സവാരി’; സർക്കാരിന്റെ ഓൺലൈൻ ടാക്സി തിരുവനന്തപുരത്ത് യാഥാർഥ്യമാകുന്നു


തിരുവനന്തപുരം: കേരളത്തിൽ സർക്കാരിന്റെ ഓൺലൈൻ ടാക്സി തിരുവനന്തപുരത്ത് യാഥാർഥ്യമാകുന്നു. ‘കേരള സവാരി’ എന്നു പേരിട്ട പദ്ധതിക്കായുള്ള മൊബൈൽ ആപ് തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പൈലറ്റ് പദ്ധതി 22ന് ആരംഭിക്കും. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 


‘സുരക്ഷിതവും തർക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘കേരള സവാരി’യിൽ പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റടക്കം അപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് മാത്രമാകും പങ്കാളിത്തം. ഇവർക്കു പ്രത്യേക പരിശീലനവും നൽകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ടാക്സി നിരക്കിനൊപ്പം 8% സർവീസ് ചാർജും ചേർത്തുള്ള തുകയാവും യാത്രക്കാരിൽ നിന്ന് ഈടാക്കുക.മറ്റ് സ്വകാര്യ ഓൺലൈൻ ടാക്സികളെപ്പോലെ തിരക്ക് അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകില്ല

No comments:

Post a Comment