മകളുടെ കണ്ണീരിന് ഒടുവിൽ ഫലമുണ്ടായി. 13 വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ ബഹ്റൈനിൽ കണ്ടെത്തി.
പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന ഇവിടുത്തെ പ്രവാസി മലയാളികൾ ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രൻ മുഹറഖിലാണ് താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിനെ കണ്ടെത്തിയതിൽ ഏറെ സന്തോഷത്തിലാണ് മകൾ അഞ്ജുവും മറ്റ് കുടുംബാംഗങ്ങളും.
No comments:
Post a Comment