കിളിമാനൂരിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു.
കിളിമാനൂർ കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ ബേബി (65), കല്ലറ ചാത്തൻ കോവിൽ കൃഷ്ണാലയത്തിൽ രൺധീർ കെ നായർ എന്നിവരാണ് [52] മരിച്ചത്. ബേബിയുടെ മരണ കാരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു .
എലിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളുമായാണ് രൺധീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണ കാരണം എലിപ്പനിയാകാമെന്ന സംശയത്തിലാണ് ബന്ധുക്കൾ .
റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സ് പുനലൂർ ഡിവിഷനിലെ ഉദ്യോഗസ്ഥനായിരുന്നു രണ്ധീർ. ഇതേ സമയം പരിശോധന ഫലങ്ങളും ചികിത്സ രേഖകളും പരിശോധിച്ച ശേഷമേ രൺധീറിന്റെ മരണ കാരണം എലിപ്പനി യാണോ എന്ന് പറയാനാകൂ എന്നാണ് കല്ലറ സി എച്ച് സി അധികൃതർ പറയുന്നത്.
മെഡിക്കൽ കോളേജ് ലാബിലെ പരിശോധന യിലാണ് ബേബിക്ക് എലിപ്പനിയെന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി മുമ്പാണ് ഇവർക്ക് രണ്ട് പേർക്കും പനി ബാധിച്ചത് . അതിനെത്തുടർന്ന് ബേബി കേശവപുരം ആശുപത്രിയിലും , രൺഭീർ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
പനി കുറയാതെ വന്നതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ബേബിയെ പരിചരിക്കാൻ ഒപ്പം നിന്ന രണ്ടു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മേഖലയിലെ അടുത്ത പ്രദേശങ്ങളായ കിളിമാ നൂരിലും കല്ലറയിലും ഒരേ സമയത്ത് ഉണ്ടായ പനി മരണങ്ങളിൽ പ്രദേശ വാസികളും ആശങ്കയിലാണ്.
No comments:
Post a Comment