ഇന്ന് ജൂണ്‍ ഒന്ന്. പുതിയൊരു അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. കൂട്ടുകാരൊന്നിച്ച് ആഹ്ലാദിച്ച് തിമിര്‍ക്കുമെന്നും ലക്ഷ്യങ്ങള്‍ കൈയെത്തിപ്പിടിക്കുമെന്നും ഉറച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക്..
വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതില്‍ ഒരു പങ്കുവഹിക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാം. വിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേര്‍ന്നായിരുന്നു ഞങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍. 14 ജില്ലകളിലെയും പാഠപുസ്തക വിതരണ ഹബ്ബുകളില്‍ 320 കുടുംബശ്രീ വനിതകളും 30ഓളം കുടുംബശ്രീ കുടുംബാംഗങ്ങളുമാണ് പുസ്തകങ്ങള്‍ തരംതിരിക്കാനും വിതരണത്തിന് തയാറാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രണ്ടാഴ്ചയിലേറെ നീണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ കഠിനാധ്വാനത്തിനൊപ്പം കുടുംബശ്രീയുടെ ജില്ലാ ഓഫീസുകളിലെ ഉദ്യോഗസ്ഥരും പങ്കുചേര്‍ന്നു. പാഠപുസ്തക വിതരണത്തിന് ചുക്കാന്‍ പിടിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍ നേരട്ടെ! അധ്യയന വര്‍ഷം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആശംസകളും!
No comments:
Post a Comment