Breaking

Tuesday, 14 June 2022

മത്സ്യഫെഡിന്റെ അന്തിപച്ചയിൽ ഒരു കോടിയോളം രൂപാ തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ


 മത്സ്യഫെഡിന്റെ അന്തിപച്ചയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു കോടിയോളം രുപാ തിരിമറി നടത്തിയ കേസിൽ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം ജില്ലയിൽ വാടി, കൊച്ചുകാളിഅഴികത്ത് മണികണ്ഠൻ മകൻ മഹേഷ് (32) ആണ് പോലീസ് പിടിയിലായത്. 


ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററിൽ 7 വർഷമായി താൽകാലിക ജീവനക്കാരനായി ജോലി നോക്കി വരുകയായിരുന്നു പ്രതി. കഴിഞ്ഞ വർഷം ജനുവരി മാസം മുതൽ സെപ്റ്റംബർ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തിൽ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ രണ്ടാം പ്രതി അനിമോനും  94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്. 


ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റർ മാനേജർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ടർ ചെയ്തത്. പ്രതികൾ രണ്ടു പേരും ഒളിവിൽ പോകുകയും പിന്നീട് ഒന്നാം പ്രതിയായ മഹേഷിനെ ബന്ധു വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതിയായ അനിമോൻ സ്ഥിര ജീവനക്കാരനും ജൂനിയർ അസിസ്റ്റന്റുമാണ്. ഇയാൾ ഒളിവിലാണ്. ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.



കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര ഇൻസ്‌പെക്ടർ ബിജു.യു എസ്സ്.ഐ ആശ ഐ.വി, എ.എസ്.ഐ മാരായ ഡാർവിൻ, സുദർശനൻ, സി.പി.ഓമാരായ നൗഫൽ, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

No comments:

Post a Comment