Breaking

Wednesday, 1 June 2022

ചാക്കിലെഴുതിയത് ബീഡി, തുറന്നപ്പോൾ ആര്‍പിഎഫ് ഞെട്ടി, പാലക്കട്ട് പിടിച്ചത് 570 കിലോ നിരോധിത പുകയില ഉൽപ്പന്നം

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് 25 ലക്ഷം മാർക്കറ്റിൽ വിലവരും. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്. ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലായ വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.


ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. തുടര്‍ന്നാണ് സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. രേഖപ്പെടുത്തിയ വിലാസം കേന്ദ്രീകരിച്ചു പാലക്കാട്‌ എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇത്രയും അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്, സമീപകാലങ്ങളിലെ വലിയ വേട്ടകളിലൊന്നാണ്.





No comments:

Post a Comment