കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തെന്മല മുതല്‍ ആര്യങ്കാവ് കന്നുകാലി ശല്യം രൂക്ഷം.ദേശീയ പാതയില്‍ കന്നുകാലികള്‍ കിടപ്പുണ്ട് എന്നുള്ള യാതൊരു പ്രതീക്ഷയും ഇല്ലാതെ വളവു തിരിഞ്ഞു വരുന്ന എത്തുന്ന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
ഉടമസ്ഥരില്ലാതെ അലഞ്ഞു നടക്കുന്ന കന്നുകാലികള്‍ ആണ് എന്ന് പറയുമ്പോഴും ഇവയ്ക്ക് ഉടമസ്ഥര്‍ ഉണ്ടെന്നുള്ളതാണ് വസ്തുത.ഈ ഭാഗത്ത് എല്ലാ ദിവസവും അപകടം ഉണ്ടാകാറുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു.
പൊതുജനങ്ങളുടെ നിരവധി പരാതികള്‍ ഉണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കുകയും ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുകയും ഉടമസ്ഥരില്ലാത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment