നീണ്ടകര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിസിനിലെ ഡോക്ടറേയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച യുവാക്കളെ പോലീസ് പിടികൂടി. നീണ്ടകര വില്ലേജിൽ പരിമണത്ത് പാച്ചു എന്ന് വിളിക്കുന്ന വിഷ്ണു(29), നീണ്ടകര പി.വി ഭവനത്തിൽ അഖിൽ(29), നീണ്ടകര വടക്കേമുരിക്കിനാൽ രതീഷ്(38) എന്നിവരാണ് കൊല്ലം സിറ്റി പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 19.06.2022 ന് രാത്രിയിൽ വിഷ്ണുവിന്റെ അമ്മ ഉഷയെ ശ്വാസതടസം മൂലം ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിച്ചിരുന്നു.
ചികിൽസക്ക് താമസം നേരിട്ടു എന്ന പേരിൽ അന്നു തന്നെ വിഷ്ണുവും ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ആശുപത്രി ജീവനക്കാർ ഇത് സംബന്ധിച്ച് ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, ചവറ പോലീസ് ഈ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തുകയും പ്രശ്‌നം ഉണ്ടാക്കിയത് വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ് വീട്ടിലെത്തിയെങ്കിലും ടിയാൻ വീട്ടിൽനിന്നും മാറി നിൽക്കുകയായിരുന്നു.
പോലീസ് വീട്ടിലെത്തിയതിന്റെ വിരോധത്താൽ അന്നേ ദിവസം രാത്രി 10 മണിയോടെ ഇയാളുടെ സുഹൃത്തുക്കളായ അഖിലിനെയും രതീഷിനെയും കൂട്ടി ആശുപത്രിയിലെത്തി അക്രമം നടത്തുകയായിരുന്നു. ജീവനക്കാരെ അസഭ്യം പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിക്കുകയും വടി ഉപയോഗിച്ച് ഫാർമസി തല്ലിതകർക്കുകയും അവിടെ സൂക്ഷിച്ചിരുന്ന മരുന്നുകൾ നശിപ്പിക്കുകയും ചെയ്തു.
തുടർന്ന് മൂവർ സംഘം ഒളിവിൽ പോകുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് മേധാവി നാരയണൻ റ്റി ഐപിഎസ് ന്റെനിർദ്ദേശാനുസരണം കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറിന്റെ സ്‌പെഷ്യൽ ബ്രഞ്ച് എസിപി കെ അശോക കുമാറിന്റെയും നേതൃത്വത്തിൽ ഇന്റലിജൻസ്, ഇൻവസ്റ്റികേഷൻ,സൈബർ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നത്തിയ അന്വേഷണത്തിലാണ് മണിക്കുറുകൾക്കകം പ്രതികളെ മൈലക്കാടുള്ള ഒളിസംങ്കേതത്തിൽ നിന്ന് പിടിയിലാക്കാൻ കഴിഞ്ഞത്.
മുൻകാലങ്ങളിലും സമീപ ജില്ലകളിലെ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെആക്രമിച്ച കൊടുംകുറ്റവാളികളെ കൊല്ലം സിറ്റി പോലീസ് അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ചവറ പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ നിസ്സാമുദീൻ, എസ്.ഐ മാരായ ആർ ജയകുമാർ, ജിബി, നൗഫൽ, നജീബ് എഎസ്‌ഐ ബൈജു പി ജറോം, എസ്.സി.പി.ഒ സജു, സീനു, മനു, രിപു, രതീഷ് സി.പി.ഒ നെൽസൺ, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
No comments:
Post a Comment